പാലോട്: പച്ച നെടുമ്പറമ്പ് ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. രാവിലെ 8.03 നും 8.47 നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്ര തന്ത്രി കണ്ഠരരു മഹേശ്വരരുവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് വിളക്ക്, വിശേഷാല്‍ പൂജകളും. രാത്രി 8.30 ന് ഗാനമേള. എല്ലാ ദിവസവും പുലര്‍ച്ചെ 5.10 ന് പള്ളിയുണര്‍ത്തല്‍, 5.40 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 7 ന് പുഷ്പാഭിഷേകവും നടക്കും. എല്ലാ ദിവസവും രാത്രി 8 ന് സ്റ്റേജ് ഷോ.
ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രനഗരിയില്‍ കാര്ഷികവ്യാപാരമേള സംഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിരവധി സ്റ്റാളുകള്‍, കാര്‍ഷിക, ഫലസസ്യങ്ങളുടെ പ്രദര്‍ശനം എന്നിവകൂടാതെ സെമിനാറുകളും നടക്കും. ഏപ്രില്‍ 5 ന് ആറാട്ട് ഘോഷയാത്രയോടെ ഉത്സവം സമാപിക്കും.


