പാലോട്. അഖില കേരള ബാലജനസഖ്യം പാലോട് യൂണിയന്റെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പാലോട് ചാറ്റര്‍ജി സഖ്യത്തിലെ അസിന് മുഹമ്മദ് പ്രസിഡന്റും കൊല്ലായില്‍ എസ്എന്‍ സഖ്യത്തിലെ ചിന്മയാ സുഗതന് സെക്രട്ടറിയും ജവാഹര്‍ കോളനി തണല്‍ സഖ്യത്തിലെ നീതു ആര്. സുരേഷ് മേഖലാ പ്രതിനിധിയുമാണ്. എസ്.നിത്യ (വൈസ് പ്രസിഡന്റ്, ഗ്രാമശ്രീ വലിയതാന്നിമൂട്), ശിശിരരാജ് (ജോയിന്റ് സെക്രട്ടറി, സമസ്യ ), ടി.പി. അരുണിമ (ട്രഷറര്‍), ദൃശ്യാ മുരളി (ബാലികാ വിഭാഗം കണ്‍വീനര്‍, എസ്എന്‍ ), ആര്. അഭിജിത് (സേവനവിഭാഗം ഓഫിസര്‍, കൃഷ്ണകൃപ നന്ദിയോട്), അക്ഷര( കലാവിഭാഗം കണ്‍വീനര്‍, സമസ്യ ) എന്നിവരാണു മറ്റു ഭാരവാഹികള്‍: നന്ദിയോട് മേപ്പിള്‍ ട്യൂഷന് സെന്ററിലാണു തിരഞ്ഞെടുപ്പു നടന്നത്. ഭാരവാഹികളുടെ അധികാരമേല്‍ക്കലും നയപ്രഖ്യാപന സമ്മേളനവും ഏപ്രില്‍ ഏഴിനു നടക്കും.


