പാലോട്. അസഹനീയമായ കുംഭച്ചൂടില്‍ ഗ്രാമങ്ങള്‍ വെന്തുരുകുന്നു. ജലാശയങ്ങള്‍ വറ്റിവരണ്ടു രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കു നീങ്ങുകയാണ്. കിണറുകളില്‍ ജലനിരപ്പ് നന്നേ താഴ്ന്നു. തോടുകളും ആറുകളും വരള്‍ച്ചയുടെ പിടിയിലാണ്. വാമനപുരം നദിയിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. ജലത്തെ ആശ്രയിക്കുന്ന കൃഷിയും കാലിവളര്‍ത്തലും ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. വേനല്ജന്യ രോഗങ്ങളായ ചിക്കന്‍പോക്സും ചെങ്കണ്ണും അടക്കമുള്ളവ പലയിടത്തും തലപൊക്കി. രൂക്ഷമായ കുടിവെള്ളക്ഷാമം മുന്നില്‍ക്കണ്ടു പഞ്ചായത്തുകളില്‍ മുടങ്ങി ക്കിടക്കുന്നതും തകരാറിലായതുമായ കുടിവെള്ള പദ്ധതികള്‍ തുടങ്ങാനും നവീകരിക്കാനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.


