വിതുര. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു വിതുര ചാരുപാറ കിഴക്കിന്‍കര റോഡരികത്തു വീട്ടില്‍ ബാലകൃഷ്ണന്‍നായരുടെ മകന് വിനോദ്(37) മരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ്. അഞ്ചു വര്‍ഷമായി ശബരിമലയിലാണു ജോലി നോക്കിയിരുന്നത്. കരകുളം ഏണിക്കര ആറാംകല്ലിനു സമീപംവച്ചാണ് അപകടം. ബൈക്ക് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം. ഭാര്യ പാലോട് കുന്നുമ്പുറം രാജി ഭവനില്‍ രാജിക. മക്കള്‍ ഹരികൃഷ്ണന്, യദുകൃഷ്ണന്. സ്പീക്കര്‍ ജി. കാര്ത്തികേയന് വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.


