കേരളത്തിന്റെ സ്വന്തം ചുവര്ചിത്രശൈലിയോടൊപ്പം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുവര്‍ചിത്രരചനാ സമ്പ്രദായങ്ങളും കൂട്ടിച്ചേര്‍ത്താണ് ഇവിടെ ചിത്രമെഴുത്ത് പുരോഗമിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുനിന്നും ഈജിപ്ഷ്യന്‍ ഗുഹാചിത്രങ്ങളും ഇവിടെ പകര്‍ത്തിയെഴുതുന്നു. കേരളത്തിന്റെ മ്യൂറല്‍ പെയിന്റിങ് രീതിയില്‍ ധ്യാനത്തിന്റെ അഞ്ച് അവസ്ഥകളാണ് കുട്ടികള്‍ വരയ്ക്കുന്നത്. ഒറീസയുടെ ചുവര്ചിത്രരചനയായ പതചിത്രയില് ശിവപാര്‍വ്വതി സംഗമവും പ്രകൃതിയുമാണ് വരയ്ക്കുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമക്കാഴ്ചകളുടെ സൗന്ദര്യമാണ് മഹാരാഷ്ട്രയുടെ 'വെര്‍ളി' സമ്പ്രദായത്തില്‍ പിറവിയെടുക്കുന്നത്. ബിഹാറിന്റെ മധുപാനിയിലാകട്ടെ ദേവാസുരന്മാരുടെ അമൃതിനുവേണ്ടിയുള്ള 'പാലാഴിമഥനം' എന്ന പുരാണ കഥാസന്ദര്‍ഭമാണ് കരുന്നുകൈകള് വരച്ചുചേര്‍ക്കുന്നത്.ഇവകൂടാതെ ഈജിപ്ഷ്യന്‍ ഗുഹാചിത്രരചനയും പുരോഗമിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ പ്രവേശന കവാടത്തിനോട് ചേര്‍ന്നുള്ള വലിയ മതിലാണ് ഇവരുട ക്യാന്‍വാസ്. രണ്ട് വലിയ മതിലുകള്‍ ചുവര്‍ചിത്രങ്ങള്‍ വരച്ചുതീരുമ്പോള് വഴിയാത്രികര്‍ക്കും ഇതൊരു കൗതുകകാഴ്ചയായി മാറും. പ്രകൃതിജന്യ നിറക്കൂട്ടുകള്‍കൊണ്ട് ഒരുക്കുന്ന ഈ നിറക്കാഴ്ച ഉടന്‍തന്നെ പൂര്‍ത്തിയാകും. വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ സജികുമാറിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ ചുവര്‍ചിത്രരചന പൂര്‍ത്തിയാക്കിവരുന്നത്.
WELCOME
Friday, March 30, 2012
'മധുപാനിയും പതചിത്രയും' കുരുന്നുകൈകളില്‍ പുനര്‍ജനിക്കുന്നു