WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, March 14, 2012

വിതുര മേഖലയില്‍ പാചകവാതക വിതരണം നിലച്ചു


വിതുര. വിതുര, തൊളിക്കോട് പഞ്ചായത്തുകളില്‍ പാചകവാതക ക്ഷാമം രൂക്ഷമായി. ഏതാനും ദിവസങ്ങളായി നെടുമങ്ങാട്ടു നിന്നുള്ള പാചകവാതക വിതരണം നിര്‍ത്തിവച്ചതാണു ക്ഷാമത്തിനു കാരണം.  നാലു ദിവസം മുന്‍പു നെടുമങ്ങാട്ടു നിന്നു പാചകവാതകം കയറ്റിവന്ന വാഹനത്തിലെ ജീവനക്കാരായ മൂന്നുപേരെ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കില്‍ വച്ചു ഗ്യാസ് വിതരണം നിലച്ചതിന്റെ പേരില്‍ നാലംഗ സംഘം മര്‍ദിച്ചിരുന്നു.

ഇൌ മേഖലയില്‍ മാസങ്ങളായി ഗ്യാസ് കിട്ടാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ വണ്ടി തടയുകയും ചെയ്തു.  മര്‍ദിച്ചവരെ പ്രതിയാക്കി വിതുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടികളെടുത്തില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഇൌ മേഖലയില്‍ പാചകവാതകം വിതരണം നടത്തില്ലെന്നും നെടുമങ്ങാട് നേതാജി ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.  അതേസമയം പാചകവാതകം മുടങ്ങിയതോടെ ഉപഭോക്താക്കള്‍ നെട്ടോട്ടമോടുകയാണ്. ഉപഭോക്താക്കള്‍ വണ്ടിപിടിച്ചു നെടുമങ്ങാട്ടെത്തി ഗ്യാസ് എടുക്കേണ്ട ഗതികേടിലാണ്.

എന്നാല്‍ രണ്ടു പഞ്ചായത്തുകളിലെയും മിക്ക ഭാഗത്തും കരിഞ്ചന്തയില്‍ പാചകവാതകം സുലഭമാണ്. ഇരട്ടിവിലയാണ് ഇൌടാക്കുന്നതെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. വിതരണക്കാരെ മര്‍ദിച്ചവരെ അറസ്റ്റ്ചെയ്യണമെന്നു തൊഴിലാളി യൂണിയന്‍ ആവശ്യപ്പെടുമ്പോള്‍, ഗ്യാസ് അടിയന്തരമായി വിതരണം നടത്തിയില്ലെങ്കില്‍ നെടുമങ്ങാട് ഗ്യാസ് ഏജന്‍സി ഒാഫിസ്പടിക്കല്‍ സമരം നടത്തുമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. പൊലീസ് ഇൌ പ്രശ്നത്തില്‍ സജീവമായി ബന്ധപ്പെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.