പാലോട്: പാലോട് ബനാന തോട്ടത്തിലെ എച്ച്.എം.എസ്. തൊഴിലാളികളെ സി. ഐ.ടി.യു, ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി. എച്ച്.എം.എസ് പ്രവര്‍ത്തകര്‍ ബനാന ഫാം ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ സോഷ്യലിസ്റ്റ് ജനത സംസ്ഥാന കമ്മിറ്റി അംഗം ചാരുപാറ രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍, പാഞ്ചാംകുഴി വിത്സകുമാര്‍, അജിന്‍, ബി.എസ്. ബിജു, മലയിന്‍കീഴ് ചന്ദ്രന്‍, ചേപ്പിലോട് വിജയകുമാര്‍, പനവൂര്‍ നാസര്‍, ഇറയാംകോട് വിക്രമന്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലാളികളെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് ചാരുപാറ രവി ആവശ്യപ്പെട്ടു.

