WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, March 11, 2012

റബര്‍ കര്‍ഷക സെമിനാര്‍ നാളെ


പാലോട്. പെരിങ്ങമ്മല ഇടവം റബര്‍ ഉല്‍പാദക സംഘത്തിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് റീജനല്‍ റബര്‍ ബോര്‍ഡ്, കോട്ടയം റബര്‍ പരിശീലന കേന്ദ്രം എന്നിവയുടെ  സഹകരണത്തോടെ സംഘടിപ്പിക്കുന്ന കര്‍ഷക സെമിനാര്‍ നാളെ പെരിങ്ങമ്മല പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ നടക്കും. 10ന് ഇടവം ആര്‍പിഎസ് പ്രസിഡന്റ് എന്‍. തുളസീദാസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് റബര്‍ ബോര്‍ഡ് പ്രൊഡക്ഷന്‍ കമ്മിഷണര്‍ എം. വേണുഗോപാലന്‍നായര്‍ വിഷയാവതരണം നടത്തും.

10.30നു നടക്കുന്ന സെമിനാറില്‍ കോട്ടയം റബര്‍ പരിശീലന കേന്ദ്രം ഡപ്യൂട്ടി  പ്രൊഡക്ഷന്‍ കമ്മിഷണര്‍ സണ്ണി വര്‍ഗീസ് ആമുഖ പ്രസംഗം നടത്തും. റബറിനെ ബാധിക്കുന്ന രോഗങ്ങളും നിവാരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ കോട്ടയം റബര്‍ പരിശീലന കേന്ദ്രം സയന്റിസ്റ്റ് ഇ. എഡ്വിന്‍ പ്രേമും വളപ്രയോഗത്തെക്കുറിച്ച് അടൂര്‍ എണ്ണ പരിശോധന കേന്ദ്രത്തിലെ ശാസത്രജ്ഞന്‍ തോമസ് ഈപ്പനും ക്ളാസെടുക്കും.