WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, March 12, 2012

പോലീസ് ജീപ്പിന് മുന്നില്‍ മണല്‍ തട്ടല്‍: പ്രതി റിമാന്‍ഡില്‍

വിതുര: പോലീസ് ജീപ്പിന് മുന്നിലേക്ക് ടിപ്പറില്‍ നിന്ന് മണല്‍ തട്ടിയിട്ടശേഷം രക്ഷപ്പെട്ട കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. വിതുര ചെറ്റച്ചല്‍ പൊട്ടന്‍ചിറ രതീഷ് ഭവനില്‍ രതീഷ് (30) ആണ് അറസ്റ്റിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒരാഴ്ച മുമ്പ് വിതുര ചിറ്റാറിനു സമീപത്താണ് കേസിനാസ്​പദമായ സംഭവം നടന്നത്. അനധികൃത മണല്‍കടത്ത് തടയാന്‍ വിതുര എസ്.ഐ. സിജു കെ.എല്‍.നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘം ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പോലീസ് ജീപ്പ് പിന്നാലെ വരാതിരിക്കാനാണ് ടിപ്പറിന്റെ കാരിയര്‍ ഉയര്‍ത്തിജീപ്പിന്റെ ബോണറ്റിലേക്കും റോഡിലേക്കുമായി മണല്‍ തട്ടിയത്.