പാലോട്. പെരിങ്ങമ്മല ഗവ. യുപിഎസിന്റെ 109ാമത് വാര്‍ഷികം വിവിധ പരിപാടികളോടെ നടന്നു. പിടിഎ പ്രസിഡന്റ് എച്ച്. ഹന്സറിന്റെ അധ്യക്ഷതയില്‍ ബ്ളോക്ക് പഞ്ചായത്ത് അംഗം ബി. പവിത്രകുമാര്‍ ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണം ബ്ളോക്ക് അംഗം ജുമൈലാ സത്താര്‍ നിര്‍വഹിച്ചു. കവയിത്രി അനിതാഹരി, ഹെഡ്മാസ്റ്റര് ജെ. ബാലചന്ദ്രന്‍നായര്‍, ഡി. പുഷ്കരാനന്ദന്‍ നായര്‍, ക്ളീറ്റസ് തോമസ്, ഇടവം ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു. കലാകായിക മല്‍സരങ്ങളും വിവിധ പ്രദര്‍ശനങ്ങളും മാജിക്കും ഉണ്ടായിരുന്നു.


