നെടുമങ്ങാട്: പാലോട് ഫോറസ്റ്റ് റെയിഞ്ചോഫീസില്നിന്നും കാണാതായ ആനക്കൊമ്പ് നെടുമങ്ങാട് മുത്തുമാരിയമ്മന്ദേവസ്ഥാനത്തിന് സമീപം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന് സമീപം ബാഗ് കണ്ടെത്തിയത് ക്ഷേത്രസെക്രട്ടറി രാജീവ് പോലീസിനെ അറിയിച്ചു. പോലീസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് മൂന്ന് കഷണങ്ങളായി മുറിച്ച നിലയില്‍ ആനക്കൊമ്പ് കണ്ടെത്തിയത്. ബാഗിനുള്ളിലും ചുറ്റിലും മുളകുപൊടി വിതറിയിരുന്നു.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പോലീസെത്തി ബാഗ് പരിശോധിച്ചത്. ആനക്കൊമ്പാണ് ബാഗിലെന്ന് കണ്ടെത്തിയതോടെ പാലോട് റെയിഞ്ചോഫീസര്‍ അനില്‍കുമാറിനെ വരുത്തി. പാലോട് റെയിഞ്ചോഫീസില്നിന്നും നഷ്ടപ്പെട്ട ആനക്കൊമ്പാണെന്ന് റെയിഞ്ചോഫീസര്‍ സ്ഥിരീകരിച്ചു.
രണ്ടാഴ്ച മുമ്പാണ് പാലോട് റെയിഞ്ചോഫീസില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളിലൊന്ന് നഷ്ടപ്പെട്ടത്. പാലോട് എസ്.ഐ, സി.ഐ. എന്നിവരുടെ നേതൃത്വത്തില്‍ ആനക്കൊമ്പ് മോഷണത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതോടെ മോഷ്ടാക്കള്‍ ക്ഷേത്രമുറ്റത്ത് ഉപേക്ഷിച്ച് കടന്നതാവാമെന്ന് സംശയിക്കുന്നു. മൂന്നു ലക്ഷത്തിലധികം വിലവരുന്ന ആനക്കൊമ്പ് വനംവകുപ്പ് ജീവനക്കാരുടെ അറിവോടെയാണ് നഷ്ടപ്പെട്ടതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.