വിതുര: ജില്ലാപഞ്ചായത്തംഗം സോഷ്യലിസ്റ്റ് ജനതയിലെ അഡ്വ. ബീനയുടെ ചിത്രം അച്ചടിച്ച ഫ്‌ളക്‌സ് ബോര്‍ഡ് കീറി നശിപ്പിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് ആനപ്പാറ യൂണിറ്റ് കമ്മിറ്റി ആനപ്പാറ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് കഴിഞ്ഞദിവസം അജ്ഞാതന്‍ നശിപ്പിച്ചത്. ആനപ്പാറ ഗവണ്മെന്റ് ഹൈസ്‌കൂളിന്റെ വികസനത്തിന് തുക അനുവദിച്ചതില്‍ അഭിനന്ദനം രേഖപ്പെടുത്തിയാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഒരുമാസം മുമ്പ് ബോര്‍ഡ് സ്ഥാപിക്കുന്നവേളയില്‍ പ്രദേശത്തെ ഡി.വൈ.എഫ്.ഐ., യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതേച്ചൊല്ലി വാക്കേറ്റം നടത്തിയിരുന്നു. ഫ്‌ളക്‌സ് നശിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് വിതുര പോലീസില്‍ പരാതി നല്‍കി.


