വിതുര: ചാരുപാറ പൊന്മുടിവാലി പബ്ലിക് സ്‌കൂള്‍ വാര്‍ഷികം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ഗതാഗത - ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
പി.ടി.എ. പ്രസിഡന്റ് കെ. മണിലാല്‍ അധ്യക്ഷനാവും. അശ്വമേധം ഫെയിം ജി.എസ്. പ്രദീപ്, സിനിമാതാരം പ്രിയങ്ക, സ്‌കൂള്‍ ചെയര്‍മാന്‍ ചാരുപാറ രവി, സെക്രട്ടറി സി.ആര്‍. അരുണ്‍, വിതുര പഞ്ചായത്ത് പ്രസിഡന്റ് വിപിന്‍, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേംകുമാര്‍, സ്‌കൂള്‍ എ.ഒ. ബി.കെ. സോമശേഖരന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


