വിതുര: പാചക വാതക തൊഴിലാളികള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് 12ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ജില്ലാ കുക്കിങ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി. ഐ.ടി.യു.) സെക്രട്ടറി പി. രാജേന്ദ്രദാസ് അറിയിച്ചു. നെടുമങ്ങാട് നേതാജി ഏജന്‍സിയുടെ പരിധിയിലായിരിക്കും പണിമുടക്ക്. തൊഴിലാളികളെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യും വരെ വിതുര ഭാഗത്തേക്ക് ഏജന്‍സി വാഹനം സര്‍വീസ് നടത്തില്ലെന്നും സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ദിവസം വിതുര തോട്ടുമുക്ക് കവലയിലാണ് തൊഴിലാളികള്‍ക്ക് മര്‍ദനമേറ്റത്. വാഹനത്തിന്റെ ഡ്രൈവര്‍ അബ്ദുല്‍റൗഫ്, വിതരണ തൊഴിലാളികളായ സിറാജുദ്ദീന്‍, അനില്‍കുമാര്‍ എന്നിവരാണ് കൈയേറ്റത്തിന് ഇരയായത്. പാചക വാതക വിതരണം വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ലോറി സമരം കാരണമാണ്‌വിതരണം വൈകിയതെന്ന് തൊഴിലാളികള്‍ പറയുന്നു. സംഭവസ്ഥലത്തേക്ക് ഏജന്‍സി അധികൃതര്‍ എത്താത്തതില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസ്സെടുത്തതായി വിതുര എസ്.ഐ. അറിയിച്ചു.
പാചകവാതകം വിതരണം നിര്‍ത്തി
വിതുര.പാചകവാതകം കയറ്റിവന്ന വാഹനത്തിലെ ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികളെ അറസ്റ്റ്ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തോട്ടുമുക്ക് മേഖലയിലെ ഗ്യാസ് വിതരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി നെടുമങ്ങാട് നേതാജി ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളിയൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പാചകവാതകവിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പാചകവാതകവുമായി വന്ന വണ്ടിയിലെ ജീവനക്കാര്‍ക്ക് തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കില്‍വച്ച് മര്‍ദനമേറ്റിരുന്നു.
നേതാജി ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരായ വെഞ്ഞാറമൂട് ജി. അനില്‍കുമാര്‍, സിറാജുദീന്‍, അബ്ദുല്‍ റഹൂബ് എന്നിവരാണു മര്‍ദനമേറ്റതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ കഴിയുന്നത്. തോട്ടുമുക്ക് സ്വദേശി നാസറിനെയും മറ്റു മൂന്നുപേരെയും പ്രതിയാക്കി മര്‍ദനമേറ്റവര്‍ വിതുര പൊലീസില്‍ പരാതി നല്‍കി. പ്രശ്നത്തിനിടയില്‍ ഗ്യാസ്സിലിണ്ടറും മോഷ്ടിച്ചതായി പരാതിയില്‍ പറയുന്നു. കാണാതായ സിലിണ്ടര്‍ പിന്നീട് നാട്ടുകാര്‍ സ്റ്റേഷനിലെത്തിച്ചു.
തോട്ടുമുക്ക് മേഖലയില്‍ മാസങ്ങളായി പാചകവാതകവിതരണം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഗ്യാസ് വിതരണംആഴ്ചകളോളം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മുന്‍പും ഇവിടെ പ്രശ്നമുണ്ടായിട്ടുണ്ട്. ശനിയാഴ്ച ഗ്യാസ് വണ്ടി വന്നെങ്കിലും എല്ലാ ഉപഭോക്താക്കള്‍ക്കും പാചകവാതകം ലഭിച്ചില്ല. ഇതില്‍ ക്ഷുഭിതരായ നാട്ടുകാരാണു ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. പ്രതികളുടെ പേരില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് എസ്ഐ അറിയിച്ചു.