പാലോട്. കരിമണ്‍കോട് ഗവ. എല്‍പിഎസ് വാര്‍ഷികാഘോഷവും പൂര്‍വ വിദ്യാര്‍ഥി സംഗമവും നാളെ നടക്കും. ഉച്ചയ്ക്കു രണ്ടിന് കുട്ടികളുടെ മല്‍സരങ്ങള്‍. നാലിന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ അധ്യക്ഷതയില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥികളായ പ്രശസ്ത വ്യക്തികളെ ആദരിക്കും.


