വിതുര. പഞ്ചായത്തിലെ ആദിവാസി മേഖലകളില്‍ വെളിച്ചം എത്തിക്കാനുള്ള നടപടികള്‍ക്കു തുടക്കമായി. വൈദ്യുതി നല്കാന് വനം വകുപ്പ് അടിയന്തര അനുമതി നല്‍കിയതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയനും വനംമന്ത്രി കെ.ബി. ഗണേഷ്കുമാറും ഇടപെട്ടാണു വൈദ്യുതി നല്‍കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കിയത്. ചാട്ടന്കോട്, ചെമ്മാംകാല, വലിയകാല എന്നീ ആദിവാസി ഉൌരുകളിലാണു വെളിച്ചം എന്ന സ്വപ്നം പൂവണിയുന്നത്. വൈദ്യുതീകരണത്തിനുള്ള തൂണ്നാട്ടല് കര്‍മത്തിന്റെ ഉദ്ഘാടനം വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജി. ഗിരീഷ്കുമാര്‍, ജി.ഡി. ഷിബുരാജ്, കെഎസ്ഇബി വിതുര അസി. എന്‍ജിനീയര്‍ പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


