പാലോട്. പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന തെന്നൂര്‍ വില്ലേജ് ഓഫിസിനു കെട്ടിടം പണിയാന്‍ 14 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിട്ടു മാസം അഞ്ചു കഴിഞ്ഞെങ്കിലും അടിസ്ഥാനം തോണ്ടാനുള്ള ശ്രമംപോലും ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. 2008ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണെങ്കിലും അനാസ്ഥമൂലം പണികള്‍ നടന്നില്ല. തുടര്‍ന്ന് അതിന്റെ ചുവടുപിടിച്ചു ലാന്‍ഡ് റവന്യു കമ്മിഷണറാണു 14 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി ഒക്ടോബര്‍ 31ന് ഉത്തരവായത്.
ചിഫ് എന്‍ജിനീയര്‍ (ബില്‍ഡിങ്) പ്രസ്തുത പണികള്‍ക്കു മതിയായ തുക വകയിരുത്തണമെന്നും 2011-12 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ പണി തുടങ്ങാനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നു നടക്കുന്നില്ല. ജീവനക്കാര്‍ക്കു പോലും നിന്നുതിരിയാന്‍ ഇടമില്ലാത്ത ഓഫിസില്‍ സേവനത്തിനെത്തുന്നവര് പുറത്താണു നില്‍ക്കേണ്ടത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. രേഖകള്‍ സൂക്ഷിക്കാന്‍ സൌകര്യങ്ങളില്ല. വൈദ്യുതിയില്ലാത്ത ഓഫിസുകൂടിയാണ് ഇത്. ഇങ്ങനെ ദുരിതക്കയത്തിലാണു വില്ലേജ് ഓഫിസ്.