പാലോട്. ചെറ്റച്ചല്‍ ജില്ലാ ജവാഹര്‍ നവോദയ വിദ്യാലയത്തിലെ സിവില്‍ സര്‍വീസ് ക്ളബ് വിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്ത്തെടുക്കാന്ഇത്തരം ക്ളബ്ബുകള്‍ക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ കെ.ഒ രത്നാകരന്, അധ്യാപകന് സജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളായ നിരഞ്ജന, അതിഥി, ഗോപിക, പ്രിയങ്ക, രോഹിത്, ഡിവൈന്‍ എന്നിവര്‍ ക്ളബ്ബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രസന്റേഷന് നടത്തി. പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥികളായ വി.എല്‍. അക്ഷയ്, എസ്.എസ്. അനന്ദു, വി.എ. ദേവി, ഉണ്ണിക്കൃഷ്ണന് എന്നിവരെ ക്ളബ് സെക്രട്ടറിമാരായും, അക്ഷയ് വിജയനെ ഐടി ഹെഡ് ആയും, അധ്യാപകരായ സജയ്കുമാര്‍, അനു എസ്. ബാലന് എന്നിവരെ കോ. ഓര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു.


