നന്ദിയോട്. ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂള്‍ വാര്‍ഷികം നാളെ നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാലു മണിക്കു പിടിഎ പ്രസിഡന്റ് എം. ജയകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ എ. സമ്പത്ത് എം.പി, മുന്‍ ബിഷപ് റവ. ഡോ. ജെ.ഡബ്്ള്യു. ഗാഡ്സ്റ്റന്, പ്രഫ. നബീസാ ഉമ്മാള് എന്നിവര്‍ സംബന്ധിക്കും. ചടങ്ങില്‍ എംഎ വീണയില്‍ ഒന്നാം റാങ്ക് നേടിയ ജി.എസ്. സംഗീത, സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഡി.എം. ശ്യാമ എന്നിവരെ അനുമോദിക്കുമെന്നു പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി അറിയിച്ചു.


