പാലോട്: പാലോട് ഗവണ്മെന്റ് ആയുര്‍വേദ ആസ്പത്രി മന്ദിരോദ്ഘാടനം ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു. ചടങ്ങില്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പുനര്‍ജനി വയോജന പദ്ധതി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഔഷധ വിതരണോദ്ഘാടനം പാലോട് രവി എം.എല്‍. എ. നിര്‍വഹിച്ചു. കെ. എച്ച്. ആര്. ഡബ്ല്യു. എസ്. എം.ഡി. ഉണ്ണികൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനിതാ ജേക്കബ്ബ്, ഡോ. സുന്ദരേശന്, സോഫി തോമസ്, ഡി. രഘുനാഥന്‍നായര്‍, ജുമൈല സത്താര്‍, സുല്ഫാബീവി, മഞ്ജു മധുസൂദനന്, അന്‍സാരി, പ്രസാദ്, ജെ. അജിത്ത്, സരസ്വതി എന്നിവര്‍ സംസാരിച്ചു. പി. വത്സല സ്വാഗതവും ഡി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

