മടത്തറ. മദ്യപരുടെ അഴിഞ്ഞാട്ടംമൂലം മടത്തറ ജംക്ഷന് രാപകലുകള്‍ സംഘര്ഷമേഖലയാകുന്നതായുള്ള പരാതി വ്യാപകമായി. രാത്രിയായാല്‍ പിന്നെ വഴിനടക്കാനും കഴിയാത്ത അവസ്ഥയാണത്രെ. ഇന്നലെയും ഇവിടെ മദ്യപര്‍ തമ്മില്‍ പ്രശ്നങ്ങള്‍ അരങ്ങേറി. ജംക്ഷനോടു ചേര്‍ന്നുള്ള മദ്യശാലയില്‍ നിന്നു വാങ്ങുന്ന മദ്യം കുടിക്കാന്‍ ചില കടകളില്‍ സൌകര്യം നല്‍കുന്നതാണു പ്രശ്നത്തിനു കാരണമെന്നു നാട്ടുകാര്‍ പറയുന്നു.
ഇവിടെ മദ്യശാല വന്നതിനു ശേഷം എന്നും പ്രശ്നമാണെന്ന പരാതി ഉയരാന്‍ തുടങ്ങിയിട്ടു നാളേറെയായി. കച്ചവടക്കാര്‍ക്കും സ്കൂള്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്കും മദ്യപശല്യം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പൊലീസിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.

