പാലോട്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടു വാമനപുരം ബ്ളോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'പുനര്‍ജനി വയോജന പദ്ധതിയുടെ ഭാഗമായുള്ള ആയുര്‍വേദ മരുന്നിന്റെ വിതരണോദ്ഘാടനം പാലോട് രവി എംഎല്‍എ നിര്‍വഹിച്ചു. ആയുര്‍വേദ ആശുപത്രികള്‍ മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്. 60 വയസ്സ് കഴിഞ്ഞവര്‍ക്കായി അതത് പഞ്ചായത്തുകളില്‍ നിന്നു ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കുന്നവര്‍ക്ക് ആശുപത്രികളില്‍ പരിശോധനയും ഡോക്ടറുടെ നിര്‍ദേശാനുസരണം 1000 രൂപയുടെ മരുന്നും സൌജന്യമായി ലഭിക്കുന്നതാണു പദ്ധതി. രോഗമില്ലാത്തവര്‍ക്കും ആരോഗ്യ സംരക്ഷണത്തിനായി മരുന്ന് ലഭിക്കും.
WELCOME
Saturday, March 10, 2012
വയോജനങ്ങള്‍ക്ക് ആശ്വാസമായി പുനര്‍ജനി പദ്ധതി