കല്ലറ: കൂട്ടുകാരനെ രോഗദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ പാങ്ങോട് കെ.വി.യു.പി.എസിലെ കുട്ടികള്‍ സമാഹരിച്ച തുക കൈമാറി. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രാഹുല്രാജിന്െറ പിതാവ് രാജശേഖരന് ഏറ്റുവാങ്ങി.
കാന്‍സര്‍ ബാധിച്ച് ചികിത്സക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രാഹുല്രാജിനുവേണ്ടി 2,60,238 രൂപയാണ് കുട്ടികള്‍ സമാഹരിച്ചത്. കുട്ടികള്‍ക്കുവേണ്ടി അഡ്വ. എല്‍.എ. ഹാഷിമാണ് തുക കൈമാറിയത്.
പാലോട് ബി.പി.ഒ ജി. മോഹന്‍ കുമാര്‍, പി.ടി.എ പ്രസിഡന്റ് എം.എ. ഹക്കീം, ബി.ആര്.സി പരിശീലകന് ശിവരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.


