പാലോട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ദേശീയ പരിസ്ഥിതി ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി നന്ദിയോട് പച്ച ഗവ. എല്‍പിഎസിന്റെ നേതൃത്വത്തില്‍ വാമനപുരം നദിയിലെ ചെല്ലഞ്ചി സപ്തപുരം കടവിനു സമീപം നടന്ന സമ്മേളനം ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്.എസ്. മോഹനന്റെ അധ്യക്ഷതയില്‍ ഹെഡ്മാസ്റ്റര്‍ എസ്. വിജയകുമാരന്‍ നായര്‍, ജി. അശോക് കുമാര്‍, എസ്. അനില്‍കുമാര്‍, ഷെഫി പാങ്ങോട്, ജി.ആര്‍. ഹരി, മോഹനകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ സംസ്ഥാന സ്കൂള്‍ പ്രസംഗ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പൂര്‍വ വിദ്യാര്‍ഥി ഡി.എം. ശ്യാമയെ ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. നദീതീര ജൈവ സംരക്ഷണം എന്ന വിഷയത്തില്‍ പ്രഫ. അബ്ദുല്‍ അയൂബ് ക്ളാസ് നയിച്ചു. മരം വച്ചുപിടിപ്പിക്കല്‍, പ്രസംഗം, ക്വിസ്, ചിത്രരചന, ഡോക്കുമെന്ററി പ്രദര്‍ശനം, സാലി പാലോടിന്റെ ഫോട്ടോ പ്രദര്‍ശനം എന്നിവയും നടന്നു. ചെല്ലഞ്ചി സപ്തപുരം കലാഗ്രാമം, ഇക്ബാല്‍ കോളജ് ബോട്ടണി വിഭാഗം, സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റ് എന്നിവയുടെ സഹകരണവും പരിപാടിയിലുണ്ടായിരുന്നു.

