വിതുര. കല്ലാര്‍ നെല്ലിക്കുന്നില്‍ വനംവകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തു വനംവകുപ്പിന്റെ കീഴില്‍ വ്യാവസായികാടിസ്ഥാനത്തില്‍ മിനറല്‍ വാട്ടര്‍ ശേഖരിച്ചു വില്‍ക്കുന്ന ഫാക്ടറി ആരംഭിച്ചു തൊഴില്‍രഹിതരായ യുവാക്കള്‍ക്കു തൊഴില്‍ ലഭ്യമാക്കണമെന്നു കല്ലാര്‍ സമസ്യ പുരുഷസംഘം സമ്മേളനം ആവശ്യപ്പെട്ടു.നേരത്തെ ഇവിടെയുണ്ടായിരുന്ന മിനറല്‍ വാട്ടര്‍ കമ്പനി അടച്ചുപൂട്ടിയിരുന്നു.
കല്ലാര്‍ അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ജില്ലാപഞ്ചായത്തംഗം അഡ്വ. എല്‍.ബീന ഉദ്ഘാടനം ചെയ്തു. വിതുര സഹകരണബാങ്ക് പ്രസിഡന്റെ കെ.അബ്ബാസ് സമ്മാനദാനം നിര്‍വഹിച്ചു. കല്ലാര്‍ വാര്‍ഡംഗം ആര്.ലീലാകുമാരി, മുന്‍അംഗം ബി.മുരളീധരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കല്ലാര്അനില്കുമാര്(പ്രസി), എ.അജില്‍കുമാര്‍,എ.നജീബ്(വൈപ്രസി), ബി.ശശി(സെക്ര)എസ്.ഹിലാല്‍,ബി.മനു (ജേസെക്ര).

