പാലോട് കേന്ദ്രമായി സബ്ട്രഷറി അനുവദിക്കണം: പെന്‍ഷനേഴ്സ് യൂണിയന്
പാലോട്. പെന്‍ഷന്‍കാരുടെ സൌകര്യാര്‍ഥം വാമനപുരം ബ്ളോക്കില്‍ പാലോട് കേന്ദ്രമായി സബ്ട്രഷറി അനുവദിക്കണമെന്നു കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂണിയന് ബ്ളോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍. ശ്രീധരന്‍നായരുടെ അധ്യക്ഷതയില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ ഉദ്ഘാടനം ചെയ്തു. ജി. രാജേന്ദ്രന്, ജെ. പുഷ്കരന്നായര്, സി. ബാലകൃഷ്ണന്, ടി. വേണുഗോപാലന്‍നായര്‍, വി. പ്രഭാകരന്‍പിള്ള, കെ. ഗോപിനാഥന്‍നായര്‍, സി.കെ. ഗോപാലകൃഷ്ണന്‍നായര്‍, സി. സെല്വരാജദാസ്, കെ. കൃഷ്ണന്കുട്ടിനായര്, കെ. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രഘുനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: എന്‍. ശ്രീധരന്‍നായര്‍ (പ്രസി), എന്‍.കെ. രാഘവന്‍പിള്ള, എല്‍.വരലക്ഷ്മിയമ്മാള്( വൈസ് പ്രസി), ജി. രാജേന്ദ്രന് (സെക്ര), സി. മണികണ്ഠന്, എസ്്. അബ്ദുല്‍ കരീം( ജോ സെക്ര), ടി. വേണുഗോപാലന്‍ നായര്‍( ട്രഷ.)

