പാലോട്. പെരിങ്ങമ്മല ബനാന ഫാമില്‍ ദിവസക്കൂലിയടിസ്ഥാനത്തില്‍ പണിയെടുക്കുന്ന ഒരുവിഭാഗം തൊഴിലാളികള്‍ക്കു തൊഴില്‍ നിഷേധിച്ചുവെന്നാരോപിച്ച് എച്ച്എംഎസ് നിയന്ത്രണത്തിലുള്ള ഫാം വര്‍ക്കേഴ്സ് സെന്ററില്‍ അംഗങ്ങളായ തൊഴിലാളികള്‍ ബനാന ഡവലപ്മെന്റ് ഒാഫിസിനു മുന്നില്‍ ധര്‍ണ നടത്തി. മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവില്‍ നേതാക്കളെത്തി നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്കു പണി നല്‍കാമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു.
പ്രസ്തുത തൊഴിലാളികളെ കാഷ്വല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നും ഉറപ്പു ലഭിച്ചതായി നേതാക്കള്‍ പറഞ്ഞു. ദിവസക്കൂലിയടിസ്ഥാനത്തില്‍ പണിയെടുക്കുന്ന 185പേരുടെ സീനിയോറിറ്റി ലിസ്റ്റില്‍നിന്നു 52പേരെ വിളിച്ചശേഷം വീണ്ടും അവരെ തന്നെ വിളിച്ചതാണു ലിസ്റ്റിലുള്ള മറ്റ് തൊഴിലാളികളെ ചൊടിപ്പിച്ചത്. സമരത്തെ തുടര്‍ന്നു നേതാക്കളായ ചാരുപാറ രവി, എം.എന്‍. നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ബീന, വലിയശാല നീലകണ്ഠന്, അജില്‍, ജി.ടി. ബാലു, പെരിങ്ങമ്മല അജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. പാലോട് പൊലീസും സ്ഥലത്തെത്തി.

