പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ അവശേഷിക്കുന്ന നെല്‍കര്‍ഷകരെ സംരക്ഷിക്കുന്നതിനും മറ്റ് കര്‍ഷകര്‍ക്ക് നൂതന ആശയങ്ങള്‍ നല്‍കുന്നതിനും കൃഷി ഉപകരണങ്ങളുടെ പരിശീലനത്തിനുമായി വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി കൃഷി വിജ്ഞാന കേന്ദ്രം ആരംഭിക്കണമെന്ന് പെരിങ്ങമ്മല നോര്‍ത്ത് പാടശേഖര സമിതി സമ്മേളനം ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിലും പ്രകൃതി ക്ഷോഭത്തിലും കാട്ടുപന്നി ശല്യത്തിലും കൊടിയ നഷ്ടം ഏറ്റുവാങ്ങുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം യഥാ സമയം കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പരാതി ഉന്നയിച്ചു.
നെല്‍കൃഷിക്ക് തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം കണക്കിലെടുത്തു പാടശേഖരത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുല്ഫാബീഗം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഉദ്ഘാടനവും കൃഷി ഉപകരണങ്ങളുടെ വിതരണവും പ്രസിഡന്റ് പി. വല്‍സല നിര്‍വഹിച്ചു. ധനസഹായ വിതരണം വാമനപുരം അഗ്രികള്‍ച്ചറല്‍ അസി. ഡയറക്ടര്‍ ബേബിഗിരിജ നിര്‍വഹിച്ചു.
ഒറ്റഞാര്‍ കൃഷി രീതിയെ കുറിച്ച് മിത്രാനികേതനിലെ ചിത്ര ക്ളാസെടുത്തു. പഞ്ചായത്ത് അംഗങ്ങളായ നസീമാ ഇല്യാസ്, ലതാദിലീപ്, ശ്രീലത ശിവാനന്ദന് പാടശേഖര സമിതി കണ്‍വീനര്‍ ടി. വേണുഗോപാലന്‍നായര്‍, കൃഷി ഓഫിസര്‍ അജയകുമാര്‍, സീനിയര്‍ അസി. ശശിധരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.

