പാലോട്. റസിഡന്റ്സ് അസോസിയേഷന്റെ ഇടപെടല്‍മൂലം തീപിടിച്ച ട്രാന്‍സ്ഫോമര്‍ അന്നുതന്നെ മാറ്റിവച്ചു ജനത്തിനു വെളിച്ചം ലഭിച്ചു. കഴിഞ്ഞ ദിവസം പാലോട് ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രത്തിലെ കെഎസ്ഇബിയുടെവക ട്രാന്‍സ്ഫോമറിനു തീപിടിച്ചതുമൂലമാണു പ്രദേശത്തു വൈദ്യുതി വിതരണം നിലച്ചത്. സബ്സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ജീവനക്കാര്‍ കുറവാണെന്നും രണ്ടുദിവസം കഴിഞ്ഞേ ശരിയാക്കാനാവു എന്നുമാണ് അറിയിച്ചത്.
എന്നാല്‍ പാണ്ടിയന്‍പാറ ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അസി. എന്‍ജിനീയര്‍ വിനോദുമായി പ്രശ്നം ചര്‍ച്ചചെയ്യുകയും ജീവനക്കാരുടെ കുറവു പരിഹരിക്കാന്‍ നാട്ടുകാര്‍ തയാറാണെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ എഇ അടിയന്തര നടപടി സ്വീകരിച്ചതിനെ തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ കെഎസ്ഇബിക്കാര്‍ ട്രാന്‍സ്ഫോമര്‍ ഇളക്കി 14 കിലോമീറ്റര്‍ അകലെയുള്ള വിതുരയില്‍ കൊണ്ടുപോയി പകരം ട്രാന്‍സ്ഫോമര്‍ കൊണ്ടുവന്നു വൈകിട്ടോടെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചു.
പ്രശ്നങ്ങളുണ്ടാകുമ്പോള്‍ വെറുതെ പഴിക്കാതെ തങ്ങളാല്‍ കഴിയുന്ന സഹായംകൂടി ചെയ്താല്‍ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നു തെളിയിച്ചിരിക്കുകയാണു ഗ്രീന്‍വാലി പ്രവര്‍ത്തകരും പാണ്ടിയന്‍പാറ നിവാസികളും.