നന്ദിയോട്ട് പാലോട്. വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി ബാലജനസഖ്യം പാലോട് യൂണിയന്റെ ഏകദിന അവധിക്കാല ക്യാംപ് 'വേനല്‍ക്കൂട്ടം 23ന്നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ നടക്കും. രാവിലെ 8.30നു ക്യാംപ് പ്രതിനിധികളുടെ റജിസ്ട്രേഷന് ആരംഭിക്കും. ഒന്‍പതിന് എല്‍പിഎസ് ഹെഡ്മാസ്റ്റര് വിജയകുമാരന്‍നായര്‍ പതാക ഉയര്‍ത്തി ക്യാംപ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് 9.10നു വ്യക്തിത്വ വികസനം, സ്വഭാവ രൂപവല്‍ക്കരണം, നേതൃത്വ പാടവം, മുന്നേറാന്‍ കുഞ്ഞുപാഠങ്ങള്‍ എന്നിവയില്‍ ക്ളാസ്. 10.15ന് 'കരവിരുത് വിവിധ ഉല്പന്നങ്ങളില് നിര്‍മാണ പരിശീലനം. 11.15നു 'കളിക്കൂട്ടം ബുദ്ധിവികസന മല്‍സരങ്ങള്‍, കൌതുക മല്‍സരങ്ങള്‍, നിരീക്ഷണ പാടവ മല്‍സരങ്ങള്‍. 1.30നു കുടുംബസംഗമവും പാമ്പു പിടിത്തക്കാരന് വാവ സുരേഷിന്റെ പാമ്പ് വിശേഷങ്ങളും പ്രദര്‍ശനവും. 3.30നു നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യ അതിഥിയായിരിക്കും.
സഖ്യം ശങ്കരചേട്ടന്റെ മേഖലാ പ്രതിനിധി ആര്. ചന്ദ്രമോഹന്, മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ സി.എ. തോമസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും. ചടങ്ങില്‍ യൂണിയന്റെ പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ 'ഞാനും മരവും പരിപാടിയില്‍ വിജയികളായ സ്കൂളുകള്‍ക്കു ട്രോഫികള്‍ സമ്മാനിക്കും. മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുന്ന ബാലജനസഖ്യാംഗങ്ങളല്ലാത്ത അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ക്യാംപില്‍ പങ്കെടുക്കാം. ഫോണ്‍: 9446103513.

