പാലോട്: പാലോട് സി.എച്ച്.സി യില്‍ '108' ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ. പെരിങ്ങമ്മല പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന നന്ദിയോട്, പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തുകളുടെഏക ആശ്രയമാണ് പാലോട് ഗവ. ആസ്പത്രി. നിലവില്‍അടിയന്തര ഘട്ടങ്ങളില്‍ വിതുര, നെടുമങ്ങാട് ആസ്പത്രികളില്‍ നിന്നുമാണ് '108' എത്തുന്നത്. നിത്യവും അപകടങ്ങള്‍ പെരുകുന്ന ടി.എസ്. റോഡില്‍ മരണനിരക്ക് കുറയ്ക്കാനും 108-ന്റെ സേവനം സഹായിക്കുമെന്ന് സമ്മേളനം വ്യക്തമാക്കി.


