വിതുര: മരുതാമല മക്കി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ഉത്സവം 4, 5 തീയതികളില്‍ നടക്കുമെന്ന് പ്രസിഡന്റ് കെ. ശങ്കരനാരായണപിള്ള, സെക്രട്ടറി എസ്. ബിനു, എന്നിവര്‍ അറിയിച്ചു. നാലിന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകീട്ട് 6.40ന് ഭക്തിഗാനസുധ, ഒമ്പതിന് ഗാനമേള. അഞ്ചിന് രാവിലെ എട്ടിന് ആനപ്പുറത്ത് എഴുന്നള്ളത്ത്, 8.30ന് സമൂഹപൊങ്കാല, 12ന് അന്നദാനം, വൈകീട്ട് അഞ്ചിന് ഘോഷയാത്ര, 6.40ന് ഭക്തിഗാനസുധ, 8ന് ഗാനമേള, താലപ്പൊലി, 10.30ന് നാടകം, 1.30ന് പൂത്തിരിമേളം.

