വിതുര. തേവിയോട് മൂന്നാംനമ്പര്‍ മാതളത്ത് റോഡരികില്‍ അപകടാവസ്ഥയില്‍ നിന്ന കൂറ്റന്‍ മരം കാറ്റത്തു കടപുഴകി മാതളത്ത് ബേബി പണിക്കരുടെ വിളയിലേക്കു നിലംപൊത്തി കൃഷിവിളകളും മറ്റും നശിച്ചു. അനവധി പേര് കുളിക്കുന്ന കുളത്തിനു മുകളിലാണു മരം കിടക്കുന്നത്. കല്ലുകെട്ട് തകര്‍ന്നുവീഴുകയും വഴി അടയുകയും ചെയ്തു. മരം വീണു തെങ്ങുകളും റബറും നിലംപൊത്തി. വാഴക്കൃഷിയും നശിച്ചു.
ഇന്നലെ പുലര്‍ച്ചെയാണു മരം വീണത്. കനത്ത നഷ്ടമുണ്ട്. വര്‍ഷങ്ങളായി അപകടാവസ്ഥയില്‍ നില്ക്കുന്ന മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടു പരാതിനല്കിയെങ്കിലും നടപടിയെടുത്തില്ല. വഴിയടഞ്ഞുകിടക്കുന്ന മരം അടിയന്തരമായി മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടു ബേബി പണിക്കര്‍ വില്ലേജ് ഒാഫിസില്‍ പരാതി നല്കി.

