പാലോട്: പെരിങ്ങമ്മല ജങ്ഷനിലെ വിവിധ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പെരിങ്ങമ്മല ചിറ്റൂര്‍ പള്ളിക്കുസമീപം അയൂബ്ഖാന് (45), കുണ്ടറപ്പന്കാട് റോഡരികത്തു വീട്ടില്‍ സക്കീര്‍ഹുസൈന്‍ (40), കുമ്മിള്‍ ചോരമുകള് പുത്തന്‍ വീട്ടില്‍ സുജീര്‍ (31) എന്നിവരെ പിടികൂടി. ഏതാനും ആഴ്ച മുമ്പാണ് പെരിങ്ങമ്മലയിലെ കച്ചവടസ്ഥാപനങ്ങളില്‍ മോഷണം നടന്നത്. അയൂബ്ഖാന് വേറെയും മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി. എസ്.ഐ. ബൈജു, എ.എസ്.ഐ. മാത്യു, സീനിയര്‍ സി.പി.ഒ. അബ്ദുള്ള, സി.പി.ഒ. മാരായ അനില്‍, കലാംകുട്ടി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

