വിതുര .ഇൌസ്റ്റര്‍ പ്രമാണിച്ച് ഇറച്ചിക്കും മീനിനും റെക്കോര്‍ഡ് വില. ഒറ്റദിവസം കൊണ്ട് ചിക്കന്‍ വില പറന്നുയര്‍ന്നു. കിലോയ്ക്ക് മുപ്പതു രൂപവരെയാണു വില വര്‍ധിച്ചത്. ഇൌസ്റ്റര്‍ പ്രമാണിച്ച് ചിക്കന്‍ വാങ്ങാനെത്തിയവര്‍ വില കേട്ട് ഞെട്ടി. വില കിലോയ്ക്ക് നൂറുരൂപ കടന്നെങ്കിലും വാങ്ങാന്‍ വന്‍ തിരക്കായിരുന്നു. മിക്ക ചിക്കന്‍കടകളിലും ക്ഷാമവും നേരിട്ടു. ചിക്കന്‍ നേരത്തേ വിറ്റഴിഞ്ഞു. നാടന്‍കോഴിക്കും വന്‍ ഡിമാന്‍ഡായിരുന്നു.
ബീഫിന്റെയും, മട്ടന്റെയും സ്ഥിതിയും വിഭിന്നമല്ല. നേരത്തേ റമസാനും ഇറച്ചിവില വന്‍തോതില്‍ വര്‍ധിച്ചിരുന്നു. മീനിന്റെയും വില കുതിച്ചുയര്‍ന്നു. ഏതാനും ദിവസങ്ങളായി മീന്‍വിലയില്‍ വര്‍ധനയുണ്ടായി. ഇന്നലെ വില സര്‍വകാല റെക്കാര്‍ഡായിരുന്നുവെന്നു കച്ചവടക്കാര്‍ പറഞ്ഞു. വിലക്കൂടുതല്‍ കാരണം ഇന്നലെ മിക്ക മീന്‍വില്‍പനക്കാരും വില്‍പന നടത്തിയില്ല.
രാവിലെ മീന്‍ വാങ്ങാന്‍ ചന്തകളിലും മല്‍സ്യവ്യാപാരകേന്ദ്രങ്ങളിലുമെത്തിയെങ്കിലും അമിതവില കേട്ടതോടെ മടങ്ങിപ്പോന്നു. ചൂര, അയല, കൊഞ്ച്, ഞണ്ട്, നെയ്മീന്‍, കരിമീന്‍ എന്നിവയ്ക്കൊക്കെ വന്‍വിലയാണ്. മീന്‍ക്ഷാമവുമുണ്ട്. മത്തിച്ചാളയ്ക്കുവരെ വന്‍വിലവര്‍ധനയുണ്ടായി. ചില മല്‍സ്യവില്‍പനക്കാര്‍ മത്തിച്ചാള വാങ്ങി വില്‍പന നടത്തി. ആദ്യമായാണ് മല്‍സ്യത്തിന് ഇത്രയുമധികം വില വര്‍ധനയുണ്ടായതെന്നു മീന്‍വില്‍പനക്കാര്‍ പറഞ്ഞു. മീനിനു വില കൂടിയതോടെ വില്‍പനയും കുറഞ്ഞു. മല്‍സ്യ വില കൂടിയതുമൂലം ചിക്കന്‍ വില്‍പന വര്‍ധിച്ചു. പച്ചക്കറിയുടെ സ്ഥിതിയും വിഭിന്നമല്ല.


