പാലോട്. വലിയതാന്നിമൂട് ഗ്രാമശ്രീ പുരുഷ സ്വയംസഹായ സംഘത്തിന്റെ രണ്ടു ദിവസത്തെ വാര്‍ഷികം വൈവിധ്യ പരിപാടികളോടെ നടന്നു. പ്രസിഡന്റ് ടി. നാഗഭൂഷണന്നായരുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ പ്രമേഹ രോഗനിര്‍ണയ മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.എസ്. പ്രശാന്ത്, ബ്ളോക്ക് വൈസ് പ്രസിഡന്റ് ജി. പുരുഷോത്തമന്‍നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, ഐഒബി മാനേജര്‍ പി.വി. മധുസൂദനന് കല്ലിംഗല്‍ ഗ്രൂപ്പ് എംഡി: എം.ബി. ഷെഫിക് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ബ്ളോക്ക് പ്രസിഡന്റ് ബേബി സുലേഖ ഉദ്ഘാടനം ചെയ്തു. ഡാന്‍സ് മാസ്റ്റര്‍ അനന്തപുരം സുരേഷിനെ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ആനാട് ജയന്, ബ്ളോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ ഉഷാ വിജയന്, അംഗം മഞ്ചു മധുസൂദനന്, പഞ്ചായത്ത് അംഗം ഉദയകുമാര്‍, സംഘം സെക്രട്ടറി ബി. പുരുഷോത്തമന്, ജോ. സെക്രട്ടറി വി. അശോകന്, ട്രഷറര്‍ എസ്. അശോക്കുമാര് എന്നിവര്‍ പ്രസംഗിച്ചു. കുടുംബസംഗമം, കലാപരിപാടികള്‍ എന്നിവയും നടന്നു.


