വിതുര: കോണ്‍ഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ്
വി.അനിരുദ്ധന്നായര്ക്ക് സ്പീക്കര്‍ ജി.കാര്ത്തികേയന് അംബേദ്കര്‍ പുരസ്കാരം
നല്കി. ഓള് ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി., എസ്.ടി. ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന
പ്രസിഡന്റ് രാമന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍
കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മേയര്‍ അഡ്വ. ചന്ദ്രിക, ദൂരദര്ശന്
ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.സുഭാഷ്, ആകാശവാണി ഡയറക്ടര്‍ കെ.എ.മുരളീധരന്
തുടങ്ങിയവര്‍ സംസാരിച്ചു.


