WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, April 26, 2012

റവന്യൂ പുറമ്പോക്ക് കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍


തെന്നൂര്‍: ഇടിഞ്ഞാര്‍ കവലയിലെ ഒന്നരയേക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറുന്നതായി പരാതി. പൊതുചന്ത, കളിസ്ഥലം, അങ്കണവാടി, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ അധീനതയില്‍ നിലനിര്‍ത്തിയിരുന്ന ഭൂമിയാണ് സ്വകാര്യവ്യക്തികള്‍കൈയേറുന്നത്.

ഈ ഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ മതില്‍ കെട്ടിത്തിരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അവസ്ഥയാണ്. നിരവധി പരാതികള്‍ തെന്നൂര്‍ വില്ലേജ് ഓഫീസില്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ ഭൂമി കൈയേറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പെരിങ്ങമ്മല റോഡരികത്തുവീട്ടില്‍ സലാഹുദ്ദീന്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി.