പാലോട്. യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ സ്മരണ പുതുക്കി പാലോട് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെയും പാലുവള്ളി സെന്റ് മേരീസ് ദേവാലയത്തിന്റെയും നേതൃത്വത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ അണിനിരന്നു.
പാലോട് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന കുരിശിന്റെ വഴി പാലോട് ടൌണ്‍ ചുറ്റി പാപ്പനംകോട് വഴി ദേവാലയത്തില്‍ സമാപിച്ചു. ഫാ. ജോസഫ് ഊന്നുകല്ലേല്‍ നേതൃത്വം നല്കി. തുടര്‍ന്നു നടന്ന പീഡാസഹന സ്മരണാചരണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം എന്നിവയ്ക്കു ഫാ. ജോസഫ് ഷാജി നേതൃത്വം നല്കി.


