WELCOME
Sunday, April 8, 2012
മടത്തറ മേളയ്ക്ക് ഇന്നു തിരശീല വീഴും
പാലോട്. ഒന്‍പതു ദിനരാത്രങ്ങളായി മടത്തറ മേഖലയെ ഉല്‍സവ ലഹരിയിലാഴ്ത്തിയ കാര്‍ഷിക കലാ വ്യാപാര മേളയ്ക്ക് ഇന്നു തിരശീല വീഴും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. എംപിമാരായ അഡ്വ.എ. സമ്പത്ത്, പീതാംബരക്കുറുപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മികച്ച കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും ആദ്യകാല വ്യാപാരിയെയും ആദരിക്കല്‍, മടത്തറ സ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടിക്കു ധന സഹായ വിതരണം, നിര്‍ധനര്‍ക്കുള്ള ധനസഹായ വിതരണം, അവാര്‍ഡ് ദാനം തുടങ്ങിയവ സമ്മേളനത്തിന്റ ഭാഗമായി നടക്കും. രാത്രി 10ന് മ്യൂസിക്കല്‍ മെഗാഷോ. വന്‍തിരക്കാണ് മേളയില്‍ അനുഭവപ്പെടുന്നത്.


