പാലോട്. വാമനപുരം നദിയില്‍ തിരയിളക്കം അനുഭവപ്പെട്ടതു പ്രദേശവാസികളെ പരിഭ്രന്തിയിലാക്കി. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നും മൂന്നിനുമിടയില്‍ വാമനപുരം നദിയില്‍ വെള്ളുമണ്ണടി ഭാഗത്താണു സംഭവം. വെള്ളം അമിതമായി ഇളകുകയും നദിയുടെ മധ്യഭാഗത്ത് ഉയര്‍ന്ന തിരയിളക്കം ഉണ്ടാകുകയുമായിരുന്നു.
വെള്ളം കൂടുതല്‍ കരയിലേക്കു കയറുന്നതുകണ്ടു തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ ആറ്റിലുണ്ടായിരുന്നവര് ഭയന്നു കരയിലേക്ക് ഒാടി. വെള്ളം രണ്ടടിയോളം ഉയര്‍ന്നു കരയിലേക്കു കയറിയെന്നും നദിയിലെ വെള്ളം വട്ടംചുററി ചുഴി രൂപപ്പെട്ടുവെന്നും നാട്ടുകാര്‍ പറയുന്നു. മീന്മുട്ടി ഡാം തുറന്നുവിട്ടെന്നാണൂ നാട്ടുകാര്‍ കരുതുയത്. എന്നാല്‍ അസ്വാഭാവികമായ തിരയിളക്കം ഉണ്ടായതു ഭൂചലനവുമായി ബന്ധപ്പെട്ടാണോയെന്ന സംശയവുമുണ്ട്.

