പാലോട്. നാലു ലക്ഷത്തിലേറെ രൂപ ചെലവില്‍ മടത്തറ ജംക്്ഷനില്‍ മുല്ലക്കര രത്നാകരന് എംഎല്‍എയുടെ ഫണ്ടില്‍ നിര്‍മിച്ച 'ഹൈമാക്സ് വഴിവിളക്ക് ഉദ്ഘാടനം കഴിഞ്ഞു 10 ദിവസമായിട്ടും പ്രവര്‍ത്തിക്കുന്നില്ല. കെഎസ്ഇബി അധികൃതര്‍ വൈദ്യുതി കണക്്ഷന് നല്കാന് കാട്ടുന്ന അനാസ്ഥ കാരണമാണു കത്തിക്കാന്‍ കഴിയാത്തതെന്നു നാട്ടുകാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ രണ്ടിനു ജനറേറ്റര്‍ ഉപയോഗിച്ചു കത്തിച്ചാണ് വിളക്കിന്റെ ഉദ്ഘാടനം നടത്തിയത്.
ജംക്്ഷന് മുഴുവന്‍ പ്രകാശം പരത്താന്‍ കഴിയുന്ന വഴിവിളക്ക് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇലക്ട്രിസിറ്റി ചിതറ സെക്്ഷനു കീഴിലുള്ള പ്രദേശമാണിത്. അടിയന്തരമായി വൈദ്യുതി കണക്്ഷന് നല്കി വിളക്കു കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബന്ധപ്പെട്ടവര്‍ പണം അടയ്ക്കാത്തതാണു വൈദ്യുതി കണക്്ഷന് വൈകാന്‍ കാരണം എന്നാണു കെഎസ്ഇബിയുടെ ഭാഷ്യം.


