വിതുര. വിനോബാനികേതന്‍ നാലാംകല്ല് ചമ്പോട്ടുംപാറ പടുകളം പെരുമാള്മുത്തന് തമ്പുരാന്ക്ഷേത്രത്തിലെ ഉത്രംപൊങ്കാല ഉല്സവംഇന്നും നാളെയും മറ്റന്നാളും നടക്കും. ഇന്നു രാവിലെ ഏഴിനു ദേവീപൂജ,ഉച്ചയ്ക്ക് ഒന്നിന്് അന്നദാനം. വൈകിട്ട് 6.30നു അലങ്കാരദീപാരാധന,രാത്രി ഏഴിനു തമ്പുരാന്പൂജ,7.10നു ഗണപതിപൂജ,7.30നു ദേവീപൂജ,മലദൈവപൂജ എട്ടിനു ചാറ്റുപാട്ട്.
നാളെ ക്ഷേത്രച്ചടങ്ങുകള്‍ക്കും വിശേഷാല്‍പൂജകള്‍ക്കും ശേഷം ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകിട്ട് അലങ്കാരദീപാരാധന. രാത്രി 7.30നു കരാക്കേഗാനമേള. ഒന്പതിനു ചാറ്റുപാട്ട്.9.30നു നാടകം-പഞ്ചനക്ഷത്രസ്വപ്നം. മറ്റന്നാള്‍ രാവിലെ ഒന്പതിനു പൊങ്കാല വൈകിട്ട് ആറിനു താലപ്പൊലി, ഉരുള്‍,പിടിപ്പണം വാരല്‍ ഏഴിനു പുഷ്പാഭിഷേകം.എട്ടിനു പൂത്തിരിമേള,പത്തിനു ഗാനമേള, വെളുപ്പിനു നാലിനു തേരുവിളക്ക് എഴുന്നള്ളത്ത്.

