![]() |
| Photo K.S. Bibin |
പാലോട്. നന്ദിയോട് ജോയിന്റ് ഫാമിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പേരയം പാലുവള്ളി കേന്ദ്രീകരിച്ച് ആരംഭിച്ച നന്മ സ്റ്റോറിന്റെയും റബര്‍, വളം സബ് ഡിപ്പോകളുടെയും ഉദ്ഘാടനം സംഘം പ്രസിഡന്റ് ബി.എല്‍. കൃഷ്ണപ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ കരകുളം കൃഷ്ണപിള്ള നിര്‍വഹിച്ചു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ, പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, അസി. റജിസ്ട്രാര്‍ എന്‍. സുദര്ശനന്, ബ്ളോക്ക് വൈസ് പ്രസിഡന്റ് ബി. പുരുഷോത്തമന്‍നായര്‍, ഫാദര്‍ ടി. ബെന്സന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, ബ്ളോക്ക് അംഗങ്ങളായ ഉഷാവിജയന്, എം.എസ്. ഷാജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ. വേണുഗോപാല്‍, സംഘം വൈസ് പ്രസിഡന്റ് കെ.ആര്. മോഹനന്‍പിള്ള, ബി. ലതാകുമാരി, പിആര്‍. സുമ, ചൂടല്ജോണി, അംബിലോക്കസ്, ചെല്ലഞ്ചി പ്രസാദ്, പേരയം സിഗ്നി, ആര്.ആര്. ജയ എന്നിവര്‍ പ്രസംഗിച്ചു.



