പാലോട്. മദ്യപിച്ചു ബോധമില്ലാതായ പാപ്പാന്‍ ആനയെ തളയ്ക്കാന്‍ മറന്ന് ഉറങ്ങി. മേഞ്ഞുനടന്ന ആന സമീപത്തെ റബര്‍ത്തോട്ടത്തില്‍ കയറി മരങ്ങള്‍ നശിപ്പിച്ചു. എന്നാല്‍ ആന ശല്യക്കാരനല്ലാത്തതുമൂലം കൂടുതല്‍ പ്രദേശങ്ങളില്‍ ഇറങ്ങാതെ നാട്ടുകാര്‍ രക്ഷപ്പെട്ടു. ഇന്നലെ നന്ദിയോട് പൌവത്തൂര്‍ മല്ലന്‍തമ്പുരാന്‍ ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിലാണു സംഭവം. വിതുര സ്വദേശിയുടേതാണ് ആന. തടി പിടിക്കാന്‍ കൊണ്ടുവന്ന ആനയെയാണു തളയ്ക്കാന്‍ മറന്നത്.
രാവിലെ റബര്‍ വെട്ടാന്‍ പോയ തൊഴിലാളിയാണു മേഞ്ഞുനടക്കുന്ന ആനയെ കണ്ടത്. സമീപത്തായി ഉറങ്ങുന്ന പാപ്പാനെയും കണ്ടു. നാട്ടുകാര്‍ വിളിച്ചുണര്‍ത്തിയപ്പോള്‍ നില്‍ക്കാനാവാത്ത നിലയില്‍ മദ്യലഹരിയിലായിരുന്നുവത്രെ. ആനയെ തളയ്ക്കാന്‍ തന്റെ കയ്യില്‍ തോട്ടിയില്ലെന്നു പറഞ്ഞു. നാട്ടുകാര്‍ കൂടിയതിനെ തുടര്‍ന്നു പൊലീസും ഫോറസ്റ്റ് അധികൃതരും എത്തി യഥാര്‍ഥ പാപ്പാനെ വരുത്തി തളയ്ക്കുകയായിരുന്നു. ആനയുടെ ഉടമ പിന്നീടു സ്ഥലത്തെത്തി നശിപ്പിച്ച റബര്‍ മരങ്ങള്‍ക്കു നഷ്ടപരിഹാരവും നല്‍കി.