വിതുര: രാത്രി ബൈക്കില്‍ വരികയായിരുന്ന യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വിതുര പോലീസ് അറസ്റ്റുചെയ്തു. വിതുര പേപ്പാറ റോഡ് കാലന്‍കാവ് 'ദേവശ്രീ'യില്‍ എ.ബിജു (35) വിന്റെ മുഖത്ത് വെള്ളിയാഴ്ച രാത്രിയാണ് ആസിഡൊഴിച്ചത്. കണ്ണിനുള്ളില്‍ പൊള്ളലേറ്റ ബിജു തിരുവനന്തപുരം കണ്ണാസ്പത്രിയില്‍ ചികിത്സയിലാണ്. പേപ്പാറ റോഡ് ചപ്പാത്ത് ഓക്സ്ഫോര്‍ഡ് സ്കൂളിനു സമീപം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വിതുര മേമല നീതുഭവനില്‍ ബി.അരവിന്ദ് (21), ചപ്പാത്ത് കുന്നുംപുറത്ത് എസ്. റെജി (35), മാങ്കാല കിണറുവെട്ടിയ മണ്‍പുറത്ത് ജി. ശ്യാംലാല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ. സിജു കെ.എല്‍.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശനിയാഴ്ച ഇവരെ അറസ്റ്റുചെയ്തത്. വ്യക്തിവൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. ബിജുവും പ്രതികളും കെട്ടിടനിര്‍മാണ തൊഴിലാളികളാണ്.


