കൊച്ചി: തിരുവത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെങ്ങും ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.

പെസഹാ ആചരണത്തിന്റെ ഭാഗമായി വിവിധ പള്ളികളില്‍ രാത്രിവരെ ആരാധനയും തുടര്‍ന്ന് അപ്പംമുറിക്കല്‍ ചടങ്ങും ഉണ്ടാകും. നാളെ ദുഖവെള്ളി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും.

