WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, April 6, 2012

നന്ദിയോട്ട് കര്‍ഷക പെന്‍ഷന് അപേക്ഷ ക്ഷണിച്ചു

പാലോട്. നന്ദിയോട് കൃഷിഭവന്‍ പരിധിയിലുള്ള കര്‍ഷകരില്‍ നിന്നു പെന്‍ഷന് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കാണു പെന്‍ഷന്‍ ലഭിക്കുന്നത്. കൃഷി ജീവനോപാധിയായി സ്വീകരിച്ചവരും 10 വര്‍ഷമായി കൃഷിയില്‍ സജീവമായി രംഗത്തുള്ളവരുമായ, 2012 ഏപ്രില്‍ ഒന്നിന് 60 വയസ്സ് തികഞ്ഞ നാമമാത്ര കര്‍ഷകരായിരിക്കണം. മറ്റു സ്ഥിരവരുമാനമില്ലാത്തവരും ക്ഷേമപദ്ധതികളില്‍ അംഗമാകാത്തവരും പെന്‍ഷന്‍ ഇല്ലാത്തവരും ആയിരിക്കണം.

സ്വന്തമായോ പാട്ടത്തിനെടുത്തോ കുറഞ്ഞതു പത്തു സെന്റ് സ്ഥലത്തു കൃഷി ചെയ്തിരിക്കണം. വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ ഉടമസ്ഥാവകാശം, വരുമാനം എന്നിവ തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും പാട്ടക്കൃഷിയെങ്കില്‍ ഭൂവുടമയുടെ സത്യവാങ്മൂലവും ഉണ്ടാവണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മുന്‍ഗണന ലഭിക്കും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമേ അപേക്ഷിക്കാവൂ. 16നു മുന്‍പു കൃഷിഭവനില്‍ അപേക്ഷ നല്‍കണം.