പാങ്ങോട്. നാട്ടുകാര്‍ ശ്രമദാനമായി റോഡ് നിര്‍മിച്ചു. പാങ്ങോട്-ചിതറ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന താഴേപാങ്ങോട് മതിര റോഡാണു നാട്ടുകാര്‍ സൌജന്യമായി നിര്‍മിച്ചത്. ഒന്നര കിലോമീറ്റര്‍ ദൂരമുള്ള റോഡിനായി നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കുകയായിരുന്നു. സഹകരണ റോഡ് എന്നു നാമകരണം ചെയ്തു പഞ്ചായത്ത് അംഗങ്ങള്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. അഷറഫ്,അബ്ദുല്‍ കരീം, പ്രസന്ന എന്നിവര്‍ പങ്കെടുത്തു.

