പാലോട്: ഒരു പതിറ്റാണ്ടിനുശേഷം പുനരുദ്ധാരണ പണികള്‍ ആരംഭിച്ച
പാലോട്-കല്ലറ റോഡുപണിയില്‍ വ്യാപകമായ ക്രമക്കേടാരോപിച്ച് നാട്ടുകാര്‍ പണിതടഞ്ഞു.
ഭരതന്നൂര്‍ ഗാര്ഡ്സ്റ്റേഷനും കരടിമുക്കിനുമിടയില് വെള്ളിയാഴ്ച രാവിലെയാണ്
ഭരതന്നൂര്‍ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പണി തടഞ്ഞത്.
പാലോട്-കല്ലറ റോഡില്‍ അയിരൂര്‍ ചാവര്‍കാവ് മുതല്‍ പാലോട് റെയിഞ്ച് ഓഫീസ് ജങ്ഷന്
വരെയുള്ള 8.5 കിലോമീറ്റര്‍ 1.88 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. ഈ
പണിയിലാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തുവന്നത്.
സ്ഥിരം വെള്ളക്കെട്ടുള്ള കരടിമുക്ക് ഗാര്‍ഡ് സ്റ്റേഷന് ഭാഗത്ത് ആവശ്യത്തിന് ടാര്‍ ഉപയോഗിക്കാതെ പണി നടത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് രാവിലെ 11.30-ഓടെ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച പണി പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ രണ്ടുതവണ സമയം നീട്ടിനല്‍കി. ഇതിലൂടെ അടങ്കല്‍ തുക പുനഃക്രമീകരിച്ച് നല്‍കിയതുവഴി കരാറുകാരന് മൂന്ന് ലക്ഷത്തില്‍പ്പരം രൂപ അധികമായി ലഭിച്ചതായും റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
പണി രണ്ടുവര്‍ഷം ദീര്‍ഘിപ്പിച്ചതിലൂടെ റോഡ് തീര്‍ത്തും ദുര്‍ഘടമായി മാറിയിട്ടുണ്ട്. നടുവൊടിക്കുന്ന ഇ റോഡിലെ യാത്രയില്‍ ഒരുവര്‍ഷത്തിനിടെ രണ്ട് ഡസനിലധികം അപകടങ്ങളുണ്ടായി. ഏറ്റവുമൊടുവില്‍ ഭരതന്നൂര്‍ വണ്ടികിടക്കും പൊയ്ക സ്വദേശി എസ്. അജിത്ത് മരിച്ചത് കരടിമുക്കിലെ ഗട്ടറില്‍ ആട്ടോറിക്ഷ വീണ് മറിഞ്ഞാണ്.
നാട്ടുകാര്‍ റോഡ് പണി തടസ്സപ്പെടുത്തിയതറിഞ്ഞ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.